സുവിശേഷ പ്രവര്‍ത്തകരെ കൊന്നുതള്ളിയ കൂട്ടക്കുഴിമാടം കണ്ടെത്തി

News Photo 1 - Other Countries - Otta Nottathil - christian_leaders_mass_grave_columbia
ബൊഗോട്ട: കൊളംബിയന്‍ അധികൃതര്‍ ഗ്വാവിയാര്‍ വകുപ്പിലെ കാലമര്‍ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമപ്രദേശത്ത് ഒരു കൂട്ടക്കുഴിമാടം കണ്ടെത്തി. എട്ടു ൈ്രകസ്തവ മത നേതാക്കളുടെ മൃതദേഹങ്ങളായിരുന്നു അതില്‍ കൊന്നു തള്ളിയിരുന്നത്.

ക്രിസ്ത്യന്‍ ഡെയ്ലി ഇന്‍റര്‍നാഷണലാണ് ലോക മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഈ വാര്‍ത്ത പുറത്തു വിട്ടത്. ജയിംസ് കൈസെഡോ, ഓസ്കാര്‍ ഗാര്‍സിയ, മരിയൂരി ഹെര്‍ണാണ്ടസ്, മാരിബെല്‍ സില്‍വ, ഇസയ്ദ് ഗോമസ്, കാര്‍ലോസ് വലേറോ,നിക്സണ്‍ പെനലോസ, ജെസസ് വലേറോ എന്നിവരെയാണ് ഭീകരര്‍ കൊന്നൊടുക്കിയത്.

ഇവാഞ്ചലിക്കല്‍ കൗണ്‍സിലുകളായ അലിയാന്‍സ ഡി കൊളംബിയ, ക്വാഡ്രാങ്കുലര്‍ എന്നിവയിലെ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ട സുവിശേഷകര്‍. അരൗക്ക സ്വദേശികളായിരുന്ന ഇവര്‍ ആ പ്രദേശത്ത് മാനുഷിക~ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഗറില്ലകള്‍ തട്ടിക്കൊണ്ടു പോയത്.

എഫ്എആര്‍സി വിമത ഗറില്ല ഗ്രൂപ്പുകളാണ് കഴിഞ്ഞ ഏപ്രിലില്‍ ഇവരെ തട്ടിക്കൊണ്ടു പോയി കൊന്നത്. സുവിശേഷ പ്രഘോഷകരുടെ സെല്ലുകള്‍ തടയുക എന്നതായിരുന്നു ഗറില്ലകളുടെ ഉദ്ദേശ്യം.മേയ് മാസത്തില്‍ ഒരു ഗറില്ലയെ പിടികൂടിയതിനു ശേഷമാണ് ഈ സുവിശേഷകരെ കൊന്നൊടുക്കിയ കൂട്ടക്കുഴിമാടത്തെ കുറിച്ചുള്ള വിവരം ലഭിക്കാന്‍ ഇടയായത്.

ഈ ഗറില്ലയുടെ മൊബൈല്‍ ഫോണില്‍ അവര്‍ തട്ടിക്കൊണ്ടു പോയ സുവിശേകഷരുടെയും കൊല നടത്തുന്നതിന്‍റെയും ഫോട്ടോകളുണ്ടായിരുന്നു. ഇത് ആ സുവിശേഷകരെ അടക്കിയ ശവക്കുഴി കണ്ടെത്തുന്നതിലേയ്ക്കു നയിച്ചു. അങ്ങനെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്.
- dated 05 Jul 2025

Comments:

Keywords: Other Countries - Otta Nottathil - christian_leaders_mass_grave_columbia Other Countries - Otta Nottathil - christian_leaders_mass_grave_columbia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Priest_killed_by_falling_crucifix_during_live_straming_mass_oct_18_2026
മറ്റു രാജ്യങ്ങള്‍ പ്രാര്‍ത്ഥന നയിക്കുന്നതിനിടെ ഭിത്തിയിലെ കൂറ്റന്‍ കുരിശ് ഇളകിവീണു; ഇക്വഡോറില്‍ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം; ഞെട്ടലോടെ വിശ്വാസി സമൂഹം
മറ്റു രാജ്യങ്ങള്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വൈശഹത്യ തുടരുന്നു
മറ്റു രാജ്യങ്ങള്‍ ഇസ്രയേലില്‍ പാസ്ററര്‍മാരുടെ ഉച്ചകോടി നടത്തി
മറ്റു രാജ്യങ്ങള്‍ അയ്യായിരം വനിതാ ചാവേറുകളെ റിക്രൂട്ട് ചെയ്തെന്ന് കൊടും ഭീകരന്‍ മസൂദ് അസര്‍
മറ്റു രാജ്യങ്ങള്‍ ഹോങ്കോങ് തീപിടിത്തം; മരണസംഖ്യ 128 ആയി
മറ്റു രാജ്യങ്ങള്‍ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ്
മറ്റു രാജ്യങ്ങള്‍ സുഡാന്‍ പ്രതിസന്ധി: ഡാര്‍ഫറില്‍ അതിക്രമങ്ങളും കൂട്ടക്കൊലകളും രൂക്ഷമാകുന്നു